പെട്രോൾ പമ്പിൽ കഞ്ചാവ് മാഫിയാ അക്രമം
1591864
Monday, September 15, 2025 7:17 AM IST
ചങ്ങനാശേരി: മാമ്മൂട് പെട്രോൾ പമ്പിൽ കഞ്ചാവ് മാഫിയായുടെ അക്രമം. പെട്രോൾ പമ്പ് അടിച്ചു തകർത്തു. പമ്പുടമ ദിലീപിനെ ഗുരുതര പരിക്കുകളോടെ ചങ്ങനാശേരി ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30യോടെയാണ് സംഭവം. മാമ്മൂട് സ്വദേശികളായ വിജയ് (25), അജിൽ കുമാർ (26), ബിബിൻ (25) എന്നിവരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പമ്പിലെത്തി പ്രകോപനങ്ങളില്ലാതെ അക്രമം നടത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.