പാലാ ഗവ. പോളിടെക്നിക്കിൽ ടെക് ഫെസ്റ്റ്
1591885
Monday, September 15, 2025 11:45 PM IST
പാലാ: ഗവണ്മെന്റ് പോളിടെക്നിക് കോളജിൽ 17, 18 തീയതികളില്‍ ഇന്റലക്ട് 2025 എന്ന പേരില്‍ ടെക് ഫെസ്റ്റ് സംഘടിപ്പിക്കും. 17നു രാവിലെ പത്തിന് കോളജ് ഓഡിറ്റോറിയത്തില്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ നിര്‍വഹിക്കും.
കോളജിലെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് ബ്രാഞ്ചുകൾ സംയുക്തമായാണ് ഫസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രോജക്ട് എക്സിബിഷന്, ലാബ് എക്സിബിഷന്, ആര്‍ട്ട് ക്രാഫ്റ്റ് എക്സിബിഷന്, പേപ്പര്‍ പ്രസന്റേഷനുകള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരങ്ങള്‍, റോബോട്ടിക്സ് വർക്ക്ഷോപ്പ്, വെര്‍ച്വല്‍ റിയാലിറ്റി എക്സ്പീരിയന്‍സ് ഐഡിയ പ്രസന്റേഷന്, ബുക്ക് ഫെയര്‍ തുടങ്ങി ഒട്ടനവധി വിജ്ഞാനപ്രദമായ പരിപാടികളാണ് ടെക് ഫെസ്റ്റില്‍ സംഘടിപ്പിക്കുന്നത്.
എന്‍ജിനിയറിംഗ് കോളജുകള്‍, പോളിടെക്നിക്കുകള്, ഐടിഐ, സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് ടെക് ഫെസ്റ്റിന് സൗജന്യമായി പങ്കെടുക്കാം. കുട്ടികള്‍ക്കായി ട്രഷര്‍ ഹണ്ട്, മെമ്മറി ഗെയിംസ് തുടങ്ങി ഓണ്‍ലൈന്‍ ഗെയിംസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.