കളർഫുൾ "ചിക്കൻസ്...'
1591863
Monday, September 15, 2025 7:17 AM IST
ചങ്ങനാശേരി: നിറങ്ങളില്‍ ചാലിച്ചെടുത്ത കോഴിക്കുഞ്ഞുങ്ങളുമായി തേനി സ്വദേശി ശ്രീനിവാന് ചങ്ങനാശേരിയില്‍ എത്തി. ചുവപ്പ്, മഞ്ഞ, റോസ്, പച്ച, നീല നിറങ്ങളുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. നിറമുള്ളത് പൂവന്കുഞ്ഞുങ്ങളും വെള്ള നിറത്തിലുള്ളവ പിടയുമാണെന്ന് ശ്രീനിവാസന് പറയുന്നു.
അഞ്ചു പൂവന് കുഞ്ഞുങ്ങള്‍ക്ക് നൂറ്, നാലു പിട കുഞ്ഞുങ്ങള്‍ക്ക് 100 എന്ന ക്രമത്തിലാണ് വില. തമിഴ്നാട്ടിലെ കോഴി, മുട്ട ഗ്രാമമായ പ്രശസ്തമായ നാമക്കലില്‍ നിന്നും സ്വന്തം സ്കൂട്ടറിലാണ് ശ്രീനിവാസന് കോഴിക്കുഞ്ഞുങ്ങളെ ചങ്ങനാശേരിയില്‍ എത്തിക്കുന്നത്. നിറങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട് പലരും കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ട്.