കുടുംബശക്തീകരണ പദ്ധതി: ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
1592011
Tuesday, September 16, 2025 5:53 AM IST
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശക്തീകരണ പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വഹിച്ചു.
പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആറ് വര്‍ഷം പ്രതിമാസ ധനസഹായം ലഭ്യമാക്കി വിദ്യാഭ്യാസം, ആരോഗ്യം വരുമാന പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവത്കരണ ക്ലാസിന് സേവ് എ ഫാമിലി പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു നേതൃത്വം നല്കി.