വട്ടകപ്പാറ-മൗണ്ട് ലൈൻ റോഡ് തുറന്നുകൊടുത്തു
1591615
Sunday, September 14, 2025 11:13 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവഴിച്ചു നിർമാണം പൂർത്തീകരിച്ച വട്ടകപ്പാറ-മൗണ്ട് ലൈൻ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
വാർഡ് മെംബർ സുനിൽ തേനംമാക്കൽ റോഡ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരൻ ലത്തീഫ് ഹാജിയാർ അധ്യക്ഷത വഹിച്ചു. സിഡിഎസ് മെംബർ ഷിജ ഗോപിദാസ്, ടി.ഇ. നാസറുദീൻ, സെയ്ത് ചെറുകര, ഷാജഹാൻ ആന്ത്രാച്ചേരി, അൻവർഷ കോനാട്ടുപറമ്പിൽ, നായിഫ് ഫൈസി, ഒ.എം. ഷാജി, നെജിബ് പുളിമുട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.