ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കും
1454132
Wednesday, September 18, 2024 6:53 AM IST
കടുത്തുരുത്തി: അഴിമതിയും അധികാര ദുര്‍വിനിയോഗവും മുഖമുദ്രയാക്കിയ ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന അനാസ്ഥക്കെതിരേ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
മണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്മാന് ഇ.ജെ. ആഗസ്തി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ് ഒഴുകയില്‍,
തോമസ് കണ്ണന്തറ, സ്റ്റീഫന്‍ പാറാവേലി, പ്രഫ. മേഴ്സി മൂലക്കാട്ട്, ആയാംകുടി വാസുദേവന്‍ നമ്പൂതിരി, മേരി സെബാസ്റ്റ്യന്‍, ജോസ് ജയിംസ് നിലപ്പനക്കൊല്ലി എന്നിവര്‍ പ്രസംഗിച്ചു.