കൊല്ലം: ന്യൂമോണിയ മൂലം മരിച്ച സൈനികന് ആദരാഞ്ജലികൾ അർപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. കൊല്ലം മൈനാഗപ്പള്ളി സ്വദേശി ആകാശാണ് ലേയിലെ സൈനിക സേവനത്തിനിടയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചത്.
രോഗവിവരം അറിഞ്ഞ മുതൽ ആകാശിന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് അടക്കമുള്ളവർക്ക് കൊടിക്കുന്നിൽ സുരേഷ് എംപി കത്തു നൽകുകയും രോഗ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. സൈനികന്റെ വീട്ടിലെത്തിയ എംപി ഭൗതിക ശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു.