അ​റ​വു​ശാ​ല​യി​ല്‍ നി​ന്നും ക​യ​റു​പൊ​ട്ടി​ച്ചോ​ടി​യ പോ​ത്ത് കി​ണ​റ്റി​ല്‍​ വീണു
Tuesday, June 11, 2024 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​റ​വു​ശാ​ല​യി​ല്‍ നി​ന്നും ക​യ​റു​പൊ​ട്ടി​ച്ചോ​ടി​യ പോ​ത്ത് 25 കോ​ല്‍ താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ 10ഓ​ടെ വി​ദ്യാ​ന​ഗ​ര്‍ പ​ടു​വ​ടു​ക്കം ഹ​മീ​ദി​ന്‍റെ പ​റ​മ്പി​ലെ കി​ണ​റ്റി​ലാ​ണ് വീ​ണ​ത്.

പോ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ അ​ബൂ​ബ​ക്ക​റും ഷാ​ബി​റും വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി. കി​ണ​റ്റി​ല്‍ 10 അ​ടി ആ​ഴ​ത്തി​ല്‍ വെ​ള്ള​വു​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും വൈ​കി. ര​ണ്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് പോ​ത്തി​നെ പു​റ​ത്തെ​ടു​ത്ത് ഉ​ട​മ​സ്ഥ​ര്‍​ക്ക് കൈ​മാ​റി.