വെള്ളരിക്കുണ്ടില്‍ ജനമൈത്രി എക്സൈസ് ഓഫീസ് ആരംഭിക്കണം: കെഎസ്ഇഎസ്എ
1429690
Sunday, June 16, 2024 7:03 AM IST
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് ജനമൈത്രി എക്സൈസ് ആരംഭിക്കണമെന്നും വെള്ളരിക്കുണ്ട് റെയിഞ്ചും മഞ്ചേശ്വരം എക്സൈസ് സര്‍ക്കിള്‍ ഓഫീസും അനുവദിക്കണമെന്നും എക്സൈസിലെ അംഗബലം വര്‍ധിപ്പിക്കണമെന്നും കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാരഭവന് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.നിഷാദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എം.അനില്‍കുമാര്‍, ജെ.ജോസഫ്, വി.ബിജില, ശ്രീജിത് വാഴയില്‍, കെ.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: പി.നിഷാദ് (പ്രസിഡന്റ്), പി.വി.ജിതിന് (വൈസ്പ്രസിഡന്റ്), പി.പ്രശാന്ത് (സെക്രട്ടറി),പി.സുധീഷ് (ജോയിന്റ് സെക്രട്ടറി), സി.വിജയന് (ട്രഷറര്‍).