തോമാപുരം സ്കൂളിൽ വിജയഭേരി നടത്തി
1430089
Wednesday, June 19, 2024 1:51 AM IST
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിവിധ സ്കോളർഷിപ്പുകൾ നേടിയവരെയും അനുമോദിച്ചുകൊണ്ട് വിജയഭേരി പരിപാടി നടത്തി. എഴുത്തുകാരനും അധ്യാപകനുമായ സന്തോഷ് പനയാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു.
ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് ബിനു തോമസ്, മുഖ്യാധ്യാപിക സിസ്റ്റർ കെ.എം. ലിനറ്റ്, എൽപി സ്കൂൾ മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ്, പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട്, സീനിയർ അസിസ്റ്റന്റ് ജ്യോമി ജോർജ്, സ്റ്റാഫ് സെക്രട്ടറി ഫാ. പി.ഐ. ജിജോ, വിദ്യാർഥി പ്രതിനിധി ഡെൽന മരിയ ജോമോൻ എന്നിവർ പ്രസംഗിച്ചു.