ചെറുപുഷ്പ മിഷൻ ലീഗ് മേഖലാതല പ്രവർത്തനോദ്ഘാടനം
1429850
Monday, June 17, 2024 12:58 AM IST
കാലിച്ചാമരം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളരിക്കുണ്ട് മേഖല 2024-25 പ്രവർത്തനവർഷത്തിന്റെ ഉദ്ഘാടനം കാലിച്ചാമരം സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ.മാത്യു പൂവാശേരി നിർവഹിച്ചു. 2024-25 വർഷത്തെ പ്രവർത്തന മാർഗരേഖ മേഖല വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യ എഫ്സിസിക്ക് നല്കി പ്രകാശനം ചെയ്തു. മിഷൻലീഗ് മേഖല പ്രസിഡന്റ് മനോജ് മുടവനാട്ട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിൻസ് പനച്ചികത്തിൽ 2024-25 വർഷത്തെ നയപ്രഖ്യാപനവും ബഡ്ജറ്റ് അവതരണവും നടത്തി. മേഖല ഡയറക്ടർ ഫാ.ജോസഫ് ചെറുശേരി അനുഗ്രഹ പ്രഭാഷണം നടത്തി. സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ സിബി നടുവിലേടത്ത്, കാലിച്ചാമരം ശാഖ ജൂണിയർ പ്രസിഡന്റ് ജോസ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.