അധ്യാപകര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു
1429697
Sunday, June 16, 2024 7:03 AM IST
കാഞ്ഞങ്ങാട്: 25 ശനിയാഴ്ചകള് പ്രവൃത്തി ദിവസമാക്കി ഏകാധിപത്യ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് കെപിഎസ്ടിഎ കൂട്ട അവധിയെടുത്ത് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ നടന്ന ധര്‍ണസമരം കെപിസിസി സെക്രട്ടറി എം.അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. വാസുദേവന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ചു.
സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരീഷ്, പി.ശശിധരന്, കെ.അനില്‍കുമാര്‍, പ്രശാന്ത് കാനത്തൂര്‍, യൂസുഫ് കൊട്ട്യാടി തുടങ്ങിയവര്‍ സംസാരിച്ചു. ടി.രാജേഷ് കുമാര്‍, കെ.ഗോപാലകൃഷ്ണന്, കെ.വി. ജനാര്ദ്ദനന്, പി.ചന്ദ്രമതി, എം.കെ.പ്രിയ, കെ.സന്ധ്യ, കെ ശശീന്ദ്രന്, പി. ജലജാക്ഷി, ബിജു അഗസ്റ്റിന്, അലോഷ്യസ് ജോര്‍ജ്, നികേഷ് മാടായി, വിമല്‍ അടിയോടി എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ സെക്രട്ടറി പി.ടി. ബെന്നി സ്വാഗതവും ട്രഷറര്‍ ജോമി ടി.ജോസ് നന്ദിയും പറഞ്ഞു.