സെന്റ് ജൂഡ്സിൽ വിജയോത്സവം
1430324
Thursday, June 20, 2024 1:28 AM IST
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ.ഡോ.ജോൺസൺ അന്ത്യാംകുളം അധ്യക്ഷതവഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം സാഹിത്യകാരൻ മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാർഡ് മെംബർ കെ.ആർ.വിനു, പ്രിൻസിപ്പൽ കെ.കെ.ഷാജു, അസി.മാനേജർ ഫാ.ജോസഫ് മുഞ്ഞനാട്ട് എന്നിവർ പ്രസംഗിച്ചു.
മുഖ്യാധ്യാപിക കെ.എം.അന്നമ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിമ്മി മാത്യു നന്ദിയും പറഞ്ഞു.