ബിരിക്കുളത്ത് ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി
1429845
Monday, June 17, 2024 12:58 AM IST
ബിരിക്കുളം: രതീഷ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബിരിക്കുളം പ്ലാത്തടംതട്ടിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കോടോം-ബേളൂർ കൃഷി ഓഫീസർ കെ.വി.ഹരിത ഉദ്ഘാടനം ചെയ്തു. നീലേശ്വരം എസ്ഐ മധുസൂദനൻ മടിക്കൈ ആദ്യ തൈ നട്ടു. രതീഷ് ആവണി അധ്യക്ഷനായി.
കുടുംബശ്രീ അരങ്ങ് കലോത്സവത്തിൽ വയലിനിൽ ഒന്നാം സ്ഥാനം നേടിയ നിഷ ഗിരീഷ്, യുവ കർഷകൻ രാഹുൽ രവീന്ദ്രൻ എന്നിവരെ അനുമോദിച്ചു.
പഞ്ചായത്ത് അംഗം വി.സന്ധ്യ, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി മധു വട്ടിപ്പുന്ന, ഐഎൻടിയുസി ജില്ലാ സെക്രട്ടറി സി.ഒ.സജി, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം പി.എൻ.രാജ്മോഹൻ, രതീഷ് സൗഹൃദ വനിതാ കൂട്ടായ്മ സെക്രട്ടറി അനിത രതീഷ്, അഖില രതീഷ്, രതീഷ് മേനിക്കോട്, രതീഷ് വിബ്ജിയോർ എന്നിവർ പ്രസംഗിച്ചു.