വായനയുടെ വെളിച്ചം; അറിവിന്റെ തെളിച്ചം
1430321
Thursday, June 20, 2024 1:28 AM IST
കാസര്‍ഗോഡ്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെയും പി.എന്‍.പണിക്കര്‍ അനുസ്മരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം കെ.വി.ശ്രുതി നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജയ്സണ്‍ മാത്യു അധ്യക്ഷതവഹിച്ചു.
കവി ദിവാകരന് വിഷ്ണുമംഗലം മുഖ്യപ്രഭാഷണം നടത്തി. കാസര്‍ഗോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഇ.ജനാര്ദ്ദനന് പി. എന്‍.പണിക്കര്‍ അനുസ്മരണ പ്രസംഗം നടത്തി. ഹുസൂര്‍ ശിരസ്തദാര്‍ ആര്.രാജേഷ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന വി.ദിനേശ് വായനാദിനസന്ദേശം നല്കി. സാക്ഷരതാ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.എന്‍ ബാബു, അക്ഷര ലൈബ്രറി പ്രസിഡന്റ് ആശാലത എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് സ്വാഗതവും അക്ഷര ലൈബ്രറി സെക്രട്ടറി കെ.മുകുന്ദന് നന്ദിയും പറഞ്ഞു.
വള്ളിക്കടവ്: സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വായനാവാരാചരണം പ്രിൻസിപ്പൽ സിസ്റ്റർ ലിയ മരിയ ഉദ്ഘാടനം ചെയ്തു. റീഡിംഗ് കോർണറുകൾ ആരംഭിക്കുന്നതിനായി വിദ്യാർഥികളിൽ നിന്നും പുസ്തകങ്ങൾ ഗ്രീഷ്മ ജോസഫ് ഏറ്റുവാങ്ങി. വായനാ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ വായനാ വാരത്തിൽ ഒരുക്കിയിട്ടുണ്ട്.
രാജപുരം: ഹോളി ഫാമിലി എഎൽപി സ്കൂളിൽ വായനാവാരത്തിന് തുടക്കം കുറിച്ചു. പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം, വായാനാമത്സരം, എന്റെ വിദ്യാലയത്തിന് ഒരു പുസ്തകം പദ്ധതി, രക്ഷിതാക്കളുടെ പുസ്തക പരിചയം പരിപാടി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെ വായനാവാരം ആഘോഷിക്കും. ശ്രുതി ബേബി വായനാദിനസന്ദേശം നൽകി. മുഖ്യാധ്യാപകൻ കെ.ഒ ഏബ്രഹാം വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എൻ.പണിക്കരുടെ സ്മരണയ്ക്കായി ലൈബ്രറി വിപുലീകരണ പദ്ധതിക്കും തുടക്കമിട്ടു.
കരിവേടകം: എയുപിഎസിൽ വായനാവാരം എഴുത്തുകാരനും അധ്യാപകനുമായ ഹക്കീം കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ജോസ് പറത്തട്ടേൽ അധ്യക്ഷതവഹിച്ചു. മുഖ്യാധ്യാപിക സി.ജെ.എൽസമ്മ സ്വാഗതവും വിദ്യാരംഗം കൺവീനർ ടോമി നന്ദിയും പറഞ്ഞു.
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ മഹത് വ്യക്തികളുടെ ഉദ്ധരണി സമാഹാരവും സ്കൂളിലെ ചിത്രകലാ അധ്യാപകൻ അനീഷ് ജോൺ വരച്ച 12 ചിത്രങ്ങളും പ്രകാശനം ചെയ്തു.
മലയാളത്തിലെ പ്രാചീന കവിത്രയം, ആധുനിക കവിത്രയം, ജ്ഞാനപീഠ അവാർഡ് ജേതാക്കൾ എന്നിവരുടെ ചിത്രങ്ങളാണ് വരച്ചത്. വായനാ ദിനാഘോഷം സ്കൂൾ മാനേജർ ഫാ.ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോമി അറയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.മെൻഡലിൻ മാത്യു, മുഖ്യാധ്യാപിക പി.സി.സോഫി, ഇവ അന്ന സെബാസ്റ്റ്യൻ, റോസ് മാത്യു, കെ.എസ്.കൃഷ്ണപ്രിയ, ആൻലിറ്റ സജി എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാ വാരാചരണത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം ഫെയിം ഫാ.എബിൻ മടപ്പാംതോട്ടുകുന്നേൽ നിർവഹിച്ചു. അനുകരണകലയിലെ പുതുപുത്തൻ പ്രകടനങ്ങളുമായി ഫാ.എബിൻ കുട്ടികളെ കൈയിലെടുത്തു. പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട് അധ്യക്ഷത വഹിച്ചു. മാനേജർ ഫാ.മാണി മേൽവെട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യാധ്യാപിക സിസ്റ്റർ കെ.എം.ലിനറ്റ്, ഫാ.വിനോദ് ഇട്ടിയപ്പാറ, ഫാ.പി.ഐ.ജിജോ, ജ്യോമി ജോർജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് നേതൃസമിതിയുടെ വായനാ ചലഞ്ചിൽ വിജയികളായ ഇരുപതോളം കുട്ടികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
പാലാവയൽ: സെന്റ് ജോൺസ് എൽപി സ്കൂളിൽ വായനാ ദിനാഘോഷവും വായനാ മാസാചരണവും ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം ഫാ.ജിതിൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ജെ.റെന്നി അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക എം.വി.ഗീതമ്മ, സ്റ്റാഫ് സെക്രട്ടറി ജെനി മാത്യു, അധ്യാപകരായ എ.ഫുറൈഹ, അമൽ ജോർജ്, ജോസഫ് തോമസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു.
ചിറ്റാരിക്കാൽ: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വായനദിനാഘോഷം തോമാപുരം സെന്റ് തോമസ് സ്കൂളിലെ റിട്ട.മലയാളം അധ്യാപകൻ സി.എം.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു. പിടിഎ പ്രസിഡന്റ് ജോജി പുല്ലാഞ്ചേരി അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക സിസ്റ്റർ ജെസി ജോർജ്, കെ.വി.ശോഭ, നിവ, ആൽബിയ എന്നിവർ പ്രസംഗിച്ചു. ടെസ, തേജ ലക്ഷ്മി, റിതു കൃഷ്ണ എന്നിവർ കവിതാലാപനം നടത്തി.
മാലക്കല്ല്: സെന്റ് മേരീസ് സ്കൂളിൽ വായനമാസാചരണം യുവകവി പ്രകാശ് ചെന്തളം ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ എം.എ.സജി, പിടിഎ പ്രസിഡന്റ് കൃഷ്ണകുമാർ, ഭാഷാ ക്ലബ് കോഓർഡിനേറ്റർ അനിൽ തോമസ്, അധ്യാപകരായ ജിമ്മി ജോർജ്, പി.നവീൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഓഡിയോ ലൈബ്രറി ഉദ്ഘാടനം, പുസ്തക പരിചയം, വായനാ ദിന പ്രതിജ്ഞ, വായനാ മഹത് വചനങ്ങളുടെ പ്രദർശനം എന്നിവ നടത്തി. അമ്മ വായന, വായനാ ക്വിസ്, സ്കൂൾ തല വായനാ മത്സരം, ബുക്ക് മാർക്ക് നിർമാണം, പുസ്തക കൈമാറ്റം, വായനാ കോർണർ രൂപീകരണം തുടങ്ങി അനേകം വേറിട്ട പരിപാടികളാണ് വായനാ മാസത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
കടുമേനി: സെന്റ് മേരിസ് ഹൈസ്കൂളിൽ വായനാദിനാഘോഷവും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നടന്നു. സ്കൂൾ മാനേജർ ഫാ.മാത്യു വളവനാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ സ്വാഗതവും പഞ്ചായത്ത് അംഗം സിന്ധു ടോമി, പെരുമ്പടവ് ബിവിജെഎം എച്ച്എസ്എസ് മുഖ്യാധ്യാപകൻ ജോസി മാത്യു, സ്കൂൾ മുഖ്യാധ്യാപകൻ എം.എ.ജിജി, പിടിഎ പ്രസിഡന്റ് ദീലീപ് ജോസഫ്, എംപിടിഎ പ്രസിഡന്റ് എൽസി തോമസ് പാറശേരിയിൽ, സിസ്റ്റർ ക്ലെയർ, മേഴ്സിക്കുട്ടി തോമസ്, വിനയ വിനോജ്, സ്റ്റാഫ് സെക്രട്ടറി സിന്ധു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
പടന്നക്കാട്: എസ്എന്എയുപി സ്കൂളില്‍ വായന വാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും മുന്‍ ഡയറ്റ് പ്രിന്‍സിപ്പലും എസ്എസ്എ ജില്ലാ പ്രൊജക്ട് കോഓഡിനേറ്ററുമായിരുന്ന ഡോ.പി. രാജന് നിര്‍വഹിച്ചു. എം.സുമേഷ് അധ്യക്ഷതവഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.പി.സുമേഷ് സ്വാഗതവും എസ്ആര്‍ജി കണ്‍വീനര്‍ അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
പരപ്പ:വായനാദിനാചരണത്തോടനുബന്ധിച്ച് പരപ്പ നേതാജി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പി.എൻ.പണിക്കർ അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ.സോമൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം.വി.പുരുഷോത്തമൻ വായനാദിന സന്ദേശം നൽകി. പ്രസിഡന്റ് എ.ആർ.രാജു അധ്യക്ഷതവഹിച്ചു. കെ.വി.തങ്കമണി സി.വി.മന്മഥൻ, പി.ഗിരീഷ് എന്നിവർ സംസാരിച്ചു. സി.രതീഷ് സ്വാഗതവും പി.ധനേഷ് പറഞ്ഞു