ലോക രക്തദാതാദിനാചരണം
1429385
Saturday, June 15, 2024 1:32 AM IST
കാഞ്ഞങ്ങാട്: ലോക രക്തദാതാ ദിനാചരണം ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.സരസ്വതി അധ്യക്ഷതവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി. ജീജ, ആര്‍എംഒ ഡോ.ഷഹര്‍ബാന, ജൂണിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബേസില്‍ വര്‍ഗീസ്, ടെകനിക്കല്‍ അസിസ്റ്റന്റ് എം.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എന്‍.പി.പ്രശാന്ത് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളീധരന് നന്ദിയും പറഞ്ഞു.
ജില്ലാശുപത്രി ബ്ലഡ് സെന്റര്‍ കൗണ്‍സിലര്‍ അരുണ്‍ ബേബി ക്ലാസെടുത്തു. 80 തവണ രക്തദാനം നടത്തിയ കെ.അശോകന്, 63 തവണ നടത്തിയ കെ.പി.സഞ്ജയ്, സോണി കെ.ജോര്‍ജ്, 50 തവണ നടത്തിയ ഷൗക്കത്ത് അലി, ഗംഗാധരന്, സുഹാസ് കൃഷ്ണ, 23 തവണ നടത്തിയ രഞ്ജിനി, 18 തവണ നടത്തിയ ജയശ്രീ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാശുപത്രി ബ്ലഡ് ബാങ്കില്‍ സംഘടിപ്പിച്ച ഇന്‍ ഹൗസ് ക്യാമ്പില്‍ 34 പേര് രക്തദാനം ചെയ്തു.
മാലോം: വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രക്തദാന ദിനാചരണം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ലിയ മരിയ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കൊന്നക്കാട് പിഎച്ച്എസിയിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കാർത്തിക്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത് ലാൽ എന്നിവർ ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകി.