വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അവബോധദിനാചരണം സംഘടിപ്പിച്ചു
1429696
Sunday, June 16, 2024 7:03 AM IST
കാഞ്ഞങ്ങാട്: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, യംഗ് സീനിയേഴ്സ് ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള അവബോധദിനാചരണം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ് നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക്ക് അബ്ദുള്ള അധ്യക്ഷതവഹിച്ചു. ഡോ. മുഹമ്മദ് ഫിയാസ്, എന്‍.കുഞ്ഞികൃഷ്ണന്, തമ്പാന് മേലത്ത്, പി.നാരായണന്, കുത്തൂര്‍ കണ്ണന്, വി.ടി.കാര്‍ത്യായനി, പി.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ഡോ.മുഹമ്മദ് ഫിയാസ്, എന്‍.കെ.മനോജ്, പി.പി.ജാബിര്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി.രാജ് സ്വാഗതവും ജൂണിയര്‍ സൂപ്രണ്ട് പി.കെ.ജയേഷ് കുമാര്‍ നന്ദിയും പറഞ്ഞു.