പഠനക്യാമ്പ് നടത്തി
1429689
Sunday, June 16, 2024 7:03 AM IST
കാഞ്ഞങ്ങാട്: കേരള സീനീയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജന പീഡന ബോധവത്കരണ ദിനത്തോടനുബന്ധിച്ച് നടന്ന പഠനക്യാമ്പ് കാഞ്ഞങ്ങാട് കാര്‍ഷിക വികസന ബാങ്ക് ഹാളില്‍ ഡിവൈഎസ്പി പി.കെ.സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. അബൂബക്കര്‍ ഹാജി അധ്യക്ഷതവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. വാസുദേവന്‍ നായര്‍, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കെ.സുകുമാരന്‍, ടി.വി.രാജേന്ദ്രന് എം.ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു. വൈ.എം.സി.ചന്ദ്രശേഖരന് സ്വാഗതവും എം.പുരുഷോത്തമന് നന്ദിയും പറഞ്ഞു.