പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
1430458
Thursday, June 20, 2024 10:21 PM IST
കാസര്‍ഗോഡ്: ചന്ദ്രഗിരിപുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടനീര്‍ ബൈരമൂലയിലെ പരേതരായ വെങ്കിട്ടരമണ റാവുവിന്റെയും കമലയുടെയും മകന് ബി.പുഷ്പകുമാര്‍ (43) ആണ് മരിച്ചത്.
ടൈല്‍സ് പണിക്കാരനായ പുഷ്പകുമാര്‍ തിങ്കളാഴ്ച രാവിലെ പണിക്കുപോവുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ചളിയങ്കോട്ട് മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങള്‍; ഉമാശങ്കര്‍, ഹരീഷ്, യമുന, പുഷ്പാവതി.