കുവൈറ്റില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 50 ലക്ഷം വീതം നല്‍കണം: പ്രവാസി കോണ്‍ഗ്രസ്
1429694
Sunday, June 16, 2024 7:03 AM IST
കാസര്‍ഗോഡ്:കുവൈറ്റിലെ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 50 ലക്ഷം വീതം സഹായധനവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നു പ്രവാസി കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ദിവാകരന് കരിച്ചേരി അധ്യക്ഷതവഹിച്ചു.
ജമീല അഹമ്മദ്, ജോര്‍ജ് കരിമഠം, കെ.പി.ബാലകൃഷണന്, പി.കെ.മുഹമ്മദ് ഷാഫി, രാജഗോപാലന്‍, ചന്ദ്രന് ഞാണിക്കടവ് എന്നിവര്‍ സംസാരിച്ചു. മനോജ് ഉപ്പിലിക്കൈ സ്വാഗതവും കണ്ണന് കരുവാക്കോട് നന്ദിയും പറഞ്ഞു.