ബസിടിച്ച് ഗുഡ്സ് ഓട്ടോ യാത്രികൻ മരിച്ചു
1430459
Thursday, June 20, 2024 10:21 PM IST
പിലിക്കോട്: സ്വകാര്യബസ് ഗുഡ്സ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഇന്റർലോക്ക് തൊഴിലാളി മരിച്ചു.ചെറുവത്തൂർ ക്ലായിക്കോട്ടെ കെ.സി.സഞ്ജിത്(43)ആണ് മരിച്ചത്.
ഗുഡ്സ് ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന പിലിക്കോട് കണ്ണങ്കൈയിലെ വി.കെ.സുരേഷ്(44), ചെറുവത്തൂർ പൊൻമാലത്തെ സന്തോഷ് (45)എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതോടെ പിലിക്കോട് മട്ടലായി പെട്രോൾ പമ്പിന് സമീപത്താണ് അപകടം.
ചെറുവത്തൂരിൽ നിന്നു കാലിക്കടവ് ഭാഗത്തേക്ക് വരുകയായിരുന്ന കൽപക ബസ് എതിരേ വരുകയായിരുന്ന ഗുഡ്സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നും തെറിച്ചുവീണ സഞ്ജിത്തിന്റെ തല ഡിവൈഡറിൽ ചെന്നിടിക്കുകയായിരുന്നു.
പരിയാരം ഗവ.മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.നാരായണൻ- പരേതയായ കെ.സി.തങ്കമണി ദന്പതികളുടെ മകനാണ്. സഹോദരി: സജിനി.