മെഡൽ ജേതാക്കളായ ദമ്പതികൾക്ക് സ്വീകരണം
1430539
Friday, June 21, 2024 1:48 AM IST
കാഞ്ഞങ്ങാട്: കൊളംബോയിൽ നടന്ന രാജ്യാന്തര മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ രാജ്യത്തിനു വേണ്ടി മെഡലുകൾ നേടിയ കുമ്പളപ്പള്ളി എസ്കെജിഎം എയുപി സ്കൂൾ അധ്യാപിക ടി.ശ്രുതിക്കും ഭർത്താവ് കരിന്തളത്തെ പി.വി.ബിജുവിനും സ്കൂൾ മാനേജ്മെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
ശ്രുതി വനിതാവിഭാഗം 5000 മീറ്റർ നടത്ത മത്സരത്തിൽ സ്വർണമെഡലും മുൻ സൈനികനായ ബിജു പുരുഷവിഭാഗം 5000 മീറ്റർ ഓട്ടത്തിൽ വെള്ളിയുമാണ് നേടിയത്.
ഇരുവരെയും സ്കൂൾ മാനേജർ കെ.വിശ്വനാഥൻ പൊന്നാടയണിയിച്ചു.
മുഖ്യാധ്യാപകൻ ജോളി ജോർജ്, സീനിയർ അസിസ്റ്റന്റ് ഇന്ദുലേഖ, സ്റ്റാഫ് സെക്രട്ടറി കെ.പി.ബൈജു, പിടിഎ വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, മദർ പിടിഎ പ്രസിഡന്റ് സിന്ധു വിജയകുമാർ, വി.കെ.ഗിരീഷ്, വാസു കരിന്തളം എന്നിവർ സംബന്ധിച്ചു.