വൈദികർക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം
1429846
Monday, June 17, 2024 12:58 AM IST
മണ്ഡപം: ഒഡീഷയിലെ റൂർക്കലയിൽ വൈദികർക്ക് നേരെ നടന്ന ആക്രമണത്തിൽ എകെസിസി മണ്ഡപം സെന്റ് ജോസഫ് ഇടവക യൂണിറ്റ് പ്രതിഷേധിച്ചു. ആക്രമണത്തിനിരയായ വൈദികർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് യൂണിറ്റ് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
ദേശവ്യാപകമായി ക്രൈസ്തവർക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രസർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്തുമെന്ന് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് മാത്യു എം.സി.മാരൂർ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.തോമസ് കീഴാരത്ത്, അലക്സാണ്ടർ മുര്യംവേലിൽ, ജോയി വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.