രാജ്മോഹൻ ഉണ്ണിത്താന് സ്വീകരണം
1430091
Wednesday, June 19, 2024 1:51 AM IST
വെള്ളരിക്കുണ്ട്: രണ്ടാംതവണയും എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ്മോഹൻ ഉണ്ണിത്താന് ബളാൽ മണ്ഡലം യുഡിഎഫ് കമ്മിറ്റി മലോത്തും വെള്ളരിക്കുണ്ടിലും സ്വീകരണം നൽകി. മാലോത്ത് എത്തിയ ഉണ്ണിത്താനെ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വെള്ളരിക്കുണ്ടിലേക്ക് ആനയിച്ചു.
വെള്ളരിക്കുണ്ടിൽ നടന്ന സ്വീകരണയോഗത്തിൽ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി എ.സി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ്, അലക്സ് നെടിയകാലയിൽ, ബാബു കോഹിനൂർ, കെ.ആർ. വിനു, ജോർജ് തോമസ്, സാജൻ ജോസഫ്, ജിമ്മി എടപ്പാടി, കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് പ്ലാക്കൽ, മാത്യു ജോസഫ്, ബെന്നി പ്ലാമൂട്ടിൽ, ടിജോ തോമസ്, മാർട്ടിൻ ജോർജ്, ജോബി കാര്യാവിൽ, ജോസ് വടക്കേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.