അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ മൂന്ന് സ്വർണവുമായി കമ്പല്ലൂർ സ്വദേശിനി
1429693
Sunday, June 16, 2024 7:03 AM IST
കമ്പല്ലൂർ: കൊളംബോയിൽ നടക്കുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും രാജ്യത്തിനുവേണ്ടി സ്വർണ മെഡൽ നേടി കമ്പല്ലൂർ സ്വദേശിനി കെ.എ.ഡാർളി.
ഹൈജംപ്, ലോംഗ് ജംപ്, 80 മീറ്റർ ഹർഡിൽസ് എന്നീ വിഭാഗങ്ങളിലാണ് സ്വർണം നേടിയത്. കമ്പല്ലൂരിലെ കെ.ടി.ആന്റണിയുടെ ഭാര്യയായ ഡാർളി കമ്പല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച ജീവനക്കാരിയാണ്.