വൈദികർക്കുനേരെ അക്രമം: വ്യാപകപ്രതിഷേധം
1430088
Wednesday, June 19, 2024 1:51 AM IST
ഭീമനടി: ഒഡിഷയിലെ റൂർക്കലയിൽ വൈദികരെ ക്രൂരമായി മർദിച്ച് കൊള്ളയടിച്ചതിനെതിരെ എകെസിസി ഭീമനടി യൂണിറ്റ് പ്രതിഷേധിച്ചു. രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരേ നടക്കുന്ന പീഡനങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ, ജീവകാരുണ്യ ആതുര ശുശ്രൂഷ മേഖലകളിൽ വൈദികരും സന്യസ്തരും നടത്തുന്ന സേവനങ്ങൾക്ക് തടയിടുന്ന നിയമനിർമാണങ്ങളിൽ നിന്നു കേന്ദ്രസർക്കാർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇടവക വികാരി ഫാ. ജോസഫ് പതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. എകെസിസി യൂണിറ്റ് പ്രസിഡന്റ് ടോമി മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ജിതിൻ പുന്നശേരി, യൂണിറ്റ് സെക്രട്ടറി ടോമി വെൺകട്ടയ്ക്കൽ, സെബാസ്റ്റ്യൻ കരിപ്പാമറ്റം, സഖറിയാസ് തേക്കുംകാട്ടിൽ, സിസ്റ്റർ ഡോണ, ലൂസി പുല്ലാട്ടുകാലായിൽ എന്നിവർ പ്രസംഗിച്ചു.