കാട്ടുപോത്തിടിച്ച് എസ്ഐയുടെ കാര്‍ തകര്‍ന്നു
1429384
Saturday, June 15, 2024 1:32 AM IST
ഇരിയണ്ണി (കാസര്‍ഗോഡ്): കാട്ടുപോത്തിടിച്ച് എസ്ഐയുടെ കാര്‍ തകര്‍ന്നു. കാസര്‍ഗോഡ് സ്പെഷല്‍ ബ്രാഞ്ച് എസ്ഐ രാജന് മുന്നാടിന്റെ മാരുതി ബ്രസ കാറാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ 3.45ഓടെ ഇരിയണ്ണി-ബോവിക്കാനം റോഡിലെ ചിപ്ലിക്കയയിലാണ് അപകടമുണ്ടായത്. മൈസുരുവില്‍ പഠിക്കുന്ന മകളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി ബോവിക്കാനം ടൗണിലേക്ക് പോകവെയായിരുന്നു അപകടം.
ഇവിടെയെത്തുന്നതിന് തൊട്ടുമുമ്പാണ് ഭീമന് കാട്ടുപോത്ത് കാറിന് കുറുകെ ചാടിയത്. കാറിന്റെ ബോണറ്റും മറ്റും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കാട്ടുപോത്ത് പിന്നീട് ഓടിമറിഞ്ഞു. കാറിന് ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. പിന്നീട് ബന്ധുക്കളെ വിളിച്ച് മറ്റൊരു കാറിലാണ് മകളെ വീട്ടിലെത്തിച്ചത്.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇരിയണ്ണി, ബോവിക്കാനം തുടങ്ങിയ പ്രദേശങ്ങള്‍ കാട്ടാനയും കാട്ടുപോത്തും പന്നിയും അടക്കമുള്ളവയുടെ വിഹാരകേന്ദ്രങ്ങളാണ്.