ടി.എസ്.തിരുമുമ്പ് സാംസ്കാരിക സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങുന്നു
1429849
Monday, June 17, 2024 12:58 AM IST
മടിക്കൈ: സാംസ്കാരിക വകുപ്പിനു കീഴിൽ മടിക്കൈ അമ്പലത്തുകരയിൽ നിർമിക്കുന്ന ടി.എസ്.തിരുമുമ്പ് സാംസ്കാരിക സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കെട്ടിടങ്ങളുടെ നിർമാണവും സൗന്ദര്യവത്കരണവുമുൾപ്പെടെ ഏതാണ്ട് പൂർത്തിയായി.
നാലേക്കർ സ്ഥലത്ത് കിഫ്ബി സഹായത്തോടെ 56.91 കോടി രൂപ ചെലവിലാണ് സാംസ്കാരിക സമുച്ചയം നിർമിച്ചത്. 650 പേർക്കിരിക്കാവുന്ന ആംഫി തിയറ്റർ, 294 പേർക്കിരിക്കാവുന്ന എസി ഓഡിറ്റോറിയം, കഫെറ്റീരിയ ബ്ലോക്ക്, ട്രൈബൽ ആർട്ട് മ്യൂസിയം, സെമിനാർ ഹാൾ, എക്സിബിഷൻ ബ്ലോക്ക്, വായനശാല, ലൈബ്രറി, വിശാലമായ പൂമുഖം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
രണ്ടുമാസത്തിനകം ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അറിയിച്ചു.