എയിംസിനായി നടത്തുന്നത് ഏകാംഗ പോരാട്ടം: ഉണ്ണിത്താന്
1429381
Saturday, June 15, 2024 1:32 AM IST
കാസര്‍ഗോഡ്: കാസര്‍ഗോട്ട് എയിംസ് വരുന്നതിനായി ഒറ്റയ്ക്ക് പോരാടേണ്ടിവരുന്ന സ്ഥിതിയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി.
ജില്ലയിലെ മൂന്ന് എംഎല്‍എമാരും കോഴിക്കോട് എയിംസ് വരുന്നതിനെ പിന്തുണയ്ക്കുന്നവരാണ്.
ഇ.ചന്ദ്രശേഖരന് മന്ത്രിയായിരുന്ന കാലത്ത് ജില്ലയില്‍ എയിംസ് സ്ഥാപിക്കാനായി കാബിനറ്റ് യോഗത്തില്‍ ഒരു വാക്ക് പോലും മിണ്ടിയില്ല. എയിംസിനുവേണ്ടി സഹപ്രവര്‍ത്തകനായ എം.കെ.രാഘവന് അടക്കമുള്ളവരോട് പോരാടേണ്ട സ്ഥിതിയാണ് തനിക്ക്.
ഒരു മെഡിക്കല്‍ കോളജ് ഇല്ലാത്ത കാസര്‍ഗോഡാണ് എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രദേശം. കാസര്‍ഗോഡ് ഉള്‍പ്പെടെ മൂന്നു പ്രദേശങ്ങള്‍ അടങ്ങിയ ഒരു പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയാണ് വേണ്ടത്.
ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് അവര്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തട്ടേയെന്നും എംപി പറഞ്ഞു.