കാ​ഞ്ഞ​ങ്ങാ​ട്ടെ ട്രാ​ഫി​ക്, പാ​ര്‍​ക്കിം​ഗ് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം
Tuesday, June 11, 2024 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ലെ ട്രാ​ഫി​ക്, പാ​ര്‍​ക്കിം​ഗ് പ്ര​ശ്‌​ന​ങ്ങ​ള്‍, മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​ക്കെ​ട്ടു​ക​ള്‍, ഓ​വു​ചാ​ലു​ക​ള്‍ വൃ​ത്തി​യാ​ക്കാ​ത്ത​തു മൂ​ലം അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നി​വ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ന്ന പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ച​ട​ങ്ങി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹം​സ പാ​ല​ക്കി സ​ത്യ​പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഉ​മേ​ഷ് കാ​മ​ത്ത്, സി. ​യൂ​സ​ഫ് ഹാ​ജി, കെ.​ജെ. സ​ജി, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: സി.​കെ. ആ​സി​ഫ്-​പ്ര​സി​ഡ​ന്‍റ്, പി. ​മ​ഹേ​ഷ്, എ​ച്ച്.​ഇ. സ​ലാം, ബാ​ബു​രാ​ജ് അ​മൃ​ത, ഗി​രീ​ഷ് നാ​യ​ക്, നി​ത്യാ​ന​ന്ദ നാ​യ്ക്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, കു​മാ​ര​ന്‍ ഐ​ശ്വ​ര്യ-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഫൈ​സ​ല്‍, ഷെ​ഫീ​ക്ക്, പി.​വി. അ​നി​ല്‍, ഷെ​രീ​ഫ് ഫ്ര​യിം ആ​ര്‍​ട്ട്, ഷ​റ​ഫു​ദ്ദീ​ന്‍ മു​ഹ​മ്മ​ദ്-​സെ​ക്ര​ട്ട​റി​മാ​ര്‍, പി. ​ഹാ​സി​ഫ് മെ​ട്രോ-​ട്ര​ഷ​റ​ര്‍.