ചെ​ങ്കോ​ട്ട​ക​ൾ ഇ​ള​കി; തൃ​ക്ക​രി​പ്പൂ​രി​ന്‍റെ ചു​വ​പ്പ് മാ​ഞ്ഞു
Sunday, June 9, 2024 7:05 AM IST
നീ​ലേ​ശ്വ​രം: എ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നെ​ഞ്ച​ക​ത്തെ വി​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു വി.​വി.​കു​ഞ്ഞ​മ്പു​വും പി.​ക​രു​ണാ​ക​ര​നും ഒ.​ഭ​ര​ത​നും ഇ.​കെ.​നാ​യ​നാ​രു​മൊ​ക്കെ പ്ര​തി​നി​ധീ​ക​രി​ച്ച തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം. ക​യ്യൂ​രും ചീ​മേ​നി​യും മു​ന​യ​ൻ​കു​ന്നു​മെ​ല്ലാ​മു​ൾ​ക്കൊ​ള്ളു​ന്ന റെ​ഡ് ബെ​ൽ​റ്റ് എ​ന്ന് സാ​ക്ഷാ​ൽ ഇ.​കെ.​നാ​യ​നാ​ർ വി​ശേ​ഷി​പ്പി​ച്ച ചെ​ങ്കോ​ട്ട.

ഒ​രി​ക്ക​ലും മാ​റി​ല്ലെ​ന്ന് ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം മ​റ്റു​ള്ള​വ​രും ഏ​റെ​ക്കു​റെ വി​ശ്വ​സി​ച്ചി​രു​ന്ന തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ഇ​താ​ദ്യ​മാ​യി ഇ​ത്ത​വ​ണ ചെ​ങ്കൊ​ടി താ​ഴ്ത്തി​യ​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ക്കാ​ല​ത്തെ​യും വ​ലി​യ ഞെ​ട്ട​ലു​ക​ളി​ലൊ​ന്നാ​യി. 10448 വോ​ട്ടു​ക​ളു​ടെ മി​ക​ച്ച ഭൂ​രി​പ​ക്ഷ​മാ​ണ് ഇ​ത്ത​വ​ണ തൃ​ക്ക​രി​പ്പൂ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് ന​ല്കി​യ​ത്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം വോ​ട്ടു​ക​ളാ​ണ് ഇ​ത്ത​വ​ണ തൃ​ക്ക​രി​പ്പൂ​രി​ൽ ബി​ജെ​പി നേ​ടി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ 8652 വോ​ട്ടു​ക​ളാ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ 17085 വോ​ട്ടു​ക​ളാ​യി.

പ​ഴ​യ​കാ​ല​ങ്ങ​ളി​ലെ ബൂ​ത്തു​പി​ടു​ത്ത​വും ക​ള്ള​വോ​ട്ടു​ക​ളും ത​ട​ഞ്ഞ് ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ ഏ​റെ​ക്കൂ​റെ ഉ​റ​പ്പി​ക്കാ​ൻ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞു. ഇ​തോ​ടൊ​പ്പം സി​പി​എം അ​നു​ഭാ​വി​ക​ളു​ടെ വോ​ട്ടു​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​നം ബി​ജെ​പി​യി​ലേ​ക്ക് മ​റി​ഞ്ഞ​താ​ണ് തൃ​ക്ക​രി​പ്പൂ​രി​ന്‍റെ ഫ​ലം മാ​റ്റി​മ​റി​ച്ച​ത്. മി​ക്ക​യി​ട​ങ്ങ​ളി​ലും ബി​ജെ​പി​ക്ക് ബൂ​ത്തി​ലി​രി​ക്കാ​ൻ​പോ​ലും ആ​ളി​ല്ലാ​തി​രു​ന്നി​ട്ടും വോ​ട്ടു​ക​ൾ ല​ഭി​ച്ച​ത് ഇ​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി.​ബാ​ല​കൃ​ഷ്ണ​ൻ ഈ ​മ​ണ്ഡ​ല​ത്തി​ലെ ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള ആ​ളാ​യി​രു​ന്നി​ട്ടും അ​തി​ന്‍റെ ആ​വേ​ശം മ​ണ്ഡ​ല​ത്തി​ൽ പ്ര​ക​ട​മാ​യി​ല്ല. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ പോ​ലും സ്ഥാ​നാ​ർ​ഥി​യോ​ടു​ള്ള താ​ത്പ​ര്യ​ക്കു​റ​വാ​ണ് അ​തി​ലേ​റെ പ്ര​ക​ട​മാ​യ​ത്.
2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ല​കൃ​ഷ്ണ​നെ തൃ​ക്ക​രി​പ്പൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പ്രാ​ദേ​ശി​ക​മാ​യ എ​തി​ർ​പ്പു​മൂ​ലം മാ​റ്റേ​ണ്ടി​വ​ന്നി​രു​ന്നു. അ​തേ വി​കാ​രം ഇ​പ്പോ​ഴും മ​ണ്ഡ​ല​ത്തി​ൽ നി​ല​നി​ല്ക്കു​ന്നു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം തെ​ളി​യി​ച്ചു.
ഇ​ട​തു​കോ​ട്ട​ക​ളാ​യ ക​യ്യൂ​ർ-​ചീ​മേ​നി, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് മു​ന്നി​ട്ടു​നി​ല്ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ര​ണ്ടി​ട​ങ്ങ​ളി​ലും ഭൂ​രി​പ​ക്ഷം മു​ൻ​കാ​ല​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ ഗ​ണ്യ​മാ​യി കു​റ​യു​ക​യും ചെ​യ്തു. പി​ലി​ക്കോ​ട് എം.​വി.​ബാ​ല​കൃ​ഷ്ണ​ൻ 11161 വോ​ട്ടു​ക​ളും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ 4679 വോ​ട്ടു​ക​ളും അ​ശ്വി​നി 2295 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. ബാ​ല​കൃ​ഷ്ണ​ന് ല​ഭി​ച്ച​ത് 6482 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം.
ബാ​ല​കൃ​ഷ്ണ​ന്‍റെ സ്വ​ന്തം പ​ഞ്ചാ​യ​ത്താ​യ ക​യ്യൂ​ർ-​ചീ​മേ​നി​യി​ൽ 5796 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ബാ​ല​കൃ​ഷ്ണ​ൻ 10781 വോ​ട്ടു​ക​ളും ഉ​ണ്ണി​ത്താ​ൻ 4985 വോ​ട്ടു​ക​ളും അ​ശ്വി​നി 1330 വോ​ട്ടു​ക​ളും നേ​ടി.
എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലും ചെ​റു​വ​ത്തൂ​ർ, വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ണ്ണി​ത്താ​ൻ മു​ന്നി​ലെ​ത്തി. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ൽ ഉ​ണ്ണി​ത്താ​ൻ 10574 വോ​ട്ടു​ക​ളും ബാ​ല​കൃ​ഷ്ണ​ൻ 9609 വോ​ട്ടു​ക​ളും അ​ശ്വി​നി 4265 വോ​ട്ടു​ക​ളും നേ​ടി. ഉ​ണ്ണി​ത്താ​ന് 965 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. ഇ​ട​തു​കോ​ട്ട​യാ​യ ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ണി​ത്താ​ൻ 8433 വോ​ട്ടു​ക​ളും ബാ​ല​കൃ​ഷ്ണ​ൻ 8374 വോ​ട്ടു​ക​ളും അ​ശ്വി​നി 1441 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. 59 വോ​ട്ടു​ക​ളു​ടെ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് ചെ​റു​വ​ത്തൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ന്നി​ലെ​ത്തു​ന്ന​ത്. ഫ​ലം വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഇ​തി​നെ ചെ​റു​വ​ത്തൂ​രി​ലെ ബാ​ർ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി 'ഹേ ​പ്ര​ഭു യേ ​ക്യാ ഹു​വാ' എ​ന്ന ത​ല​ക്കെ​ട്ടു​മാ​യി ന​ഗ​ര​ത്തി​ൽ ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ണി​ത്താ​ൻ 968 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി. ഉ​ണ്ണി​ത്താ​ന് 4773 വോ​ട്ടു​ക​ളും ബാ​ല​കൃ​ഷ്ണ​ന് 3805 വോ​ട്ടു​ക​ളും അ​ശ്വി​നി​ക്ക് 586 വോ​ട്ടു​ക​ളും ല​ഭി​ച്ചു.
ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത പ​ട​ന്ന​യി​ൽ ഉ​ണ്ണി​ത്താ​ൻ 8505 വോ​ട്ടു​ക​ളും ബാ​ല​കൃ​ഷ്ണ​ൻ 5529 വോ​ട്ടു​ക​ളും അ​ശ്വി​നി 947 വോ​ട്ടു​ക​ളും നേ​ടി. ഉ​ണ്ണി​ത്താ​ന് 2976 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം. യു​ഡി​എ​ഫ് കോ​ട്ട​യാ​യ തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ണി​ത്താ​ൻ 15403 വോ​ട്ടു​ക​ളും ബാ​ല​കൃ​ഷ്ണ​ൻ 6466 വോ​ട്ടു​ക​ളും അ​ശ്വി​നി 3176 വോ​ട്ടു​ക​ളും നേ​ടി. ഉ​ണ്ണി​ത്താ​ന്‍റെ ഭൂ​രി​പ​ക്ഷം 8937.
മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ​ര​മ്പ​രാ​ഗ​ത യു​ഡി​എ​ഫ് കോ​ട്ട​യാ​യ ഈ​സ്റ്റ് എ​ളേ​രി​യി​ൽ ഉ​ണ്ണി​ത്താ​ന് 5483 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ല​ഭി​ച്ച​ത്. ഉ​ണ്ണി​ത്താ​ൻ 8710 വോ​ട്ടു​ക​ളും ബാ​ല​കൃ​ഷ്ണ​ൻ 3227 വോ​ട്ടു​ക​ളും അ​ശ്വി​നി 1396 വോ​ട്ടു​ക​ളും നേ​ടി. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന വെ​സ്റ്റ് എ​ളേ​രി​യി​ൽ ഉ​ണ്ണി​ത്താ​ന് 3338 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. ഉ​ണ്ണി​ത്താ​ൻ 9581 വോ​ട്ടു​ക​ളും ബാ​ല​കൃ​ഷ്ണ​ൻ 6243 വോ​ട്ടു​ക​ളും അ​ശ്വി​നി 1649 വോ​ട്ടു​ക​ളും നേ​ടി.

2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് 74504 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫ് 76403 വോ​ട്ടു​ക​ളും ബി​ജെ​പി 8652 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. 1899 വോ​ട്ടു​ക​ളു​ടെ നേ​രി​യ ഭൂ​രി​പ​ക്ഷ​മാ​ണ് എ​ൽ​ഡി​എ​ഫ് നേ​ടി‍​യ​ത്.

ഇ​ത്ത​വ​ണ യു​ഡി​എ​ഫ് വോ​ട്ടു​ക​ൾ 75643 ആ​യി ഉ​യ​ർ​ന്നു. എ​ൽ​ഡി​എ​ഫ് വോ​ട്ടു​ക​ൾ 65195 ആ​യി കു​റ​ഞ്ഞ​പ്പോ​ൾ ബി​ജെ​പി വോ​ട്ടു​ക​ൾ 17085 ആ​യി കു​ത്ത​നെ ഉ​യ​ർ​ന്നു. എ​ൽ​ഡി​എ​ഫി​ന് കു​റ​ഞ്ഞ പ​തി​നൊ​ന്നാ​യി​ര​ത്തി​ലേ​റെ വോ​ട്ടു​ക​ളി​ൽ മു​ക്കാ​ൽ പ​ങ്കും പോ​യ​ത് ബി​ജെ​പി​യി​ലേ​ക്കാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും യു​ഡി​എ​ഫ് മു​ന്നി​ലെ​ത്തി​യ​ത് ഇ​ങ്ങ​നെ എ​ൽ​ഡി​എ​ഫ് വോ​ട്ടു​ക​ളി​ലു​ണ്ടാ​യ കു​റ​വ് മൂ​ല​മാ​ണ്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വോ​ട്ടിം​ഗ് രീ​തി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​വ​ർ​ത്തി​ക്കാ​റി​ല്ലെ​ങ്കി​ലും ഇ​ട​തു​കോ​ട്ട​യാ​യി എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നു പ​ക​രം യു​ഡി​എ​ഫി​ന് പൊ​രു​തി നോ​ക്കി​യാ​ൽ ജ​യി​ക്കാ​വു​ന്ന മ​ണ്ഡ​ല​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് ഇ​നി തൃ​ക്ക​രി​പ്പൂ​രും ക​ട​ന്നു​വ​രി​ക​യാ​ണ്.

ശ്രീ​ജി​ത് കൃ​ഷ്ണ​ൻ