സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ഫു​ട്ബോ​ളി​ൽ കാ​സ​ർ​ഗോ​ഡ് ജേ​താ​ക്ക​ൾ
Sunday, June 9, 2024 7:05 AM IST
തൃ​ക്ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കാ​വ് രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​ബ് ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​സ​ർ​ഗോ​ഡ് ജേ​താ​ക്ക​ളാ​യി. ടൈ​ബ്രേ​ക്ക​റി​ൽ മ​ല​പ്പു​റ​ത്തെ 4-3 നാ​ണ് തോ​ല്പി​ച്ച​ത്. ഫൈ​ന​ലി​ലെ മി​ക​ച്ച താ​ര​മാ​യി മ​ല​പ്പു​റ​ത്തി​ന്‍റെ അ​മ്രാ​സി​നെ തി​ര​ഞ്ഞെ​ടു​ത്തു.

ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ പാ​ല​ക്കാ​ട് തൃ​ശൂ​രി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.
മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി കാ​സ​ർ​ഗോ​ഡി​ന്‍റെ ടി.​കെ.​ബി.​മു​ഹ​മ്മ​ദ് ഷാ​ൻ, ഫോ​ർ​വേ​ർ​ഡാ​യി മ​ല​പ്പു​റ​ത്തി​ന്‍റെ എം.​കെ.​ശ്രീ​ന​ന്ദ​ൻ, പ്ര​തി​രോ​ധ താ​ര​മാ​യി കാ​സ​ർ​ഗോ​ഡി​ന്‍റെ കെ.​സാ​യ​ന്ത്, മി​ഡ്ഫീ​ൽ​ഡ​റാ​യി പാ​ല​ക്കാ​ടി​ന്‍റെ ഷാ​രോ​ൺ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മു​ൻ ദേ​ശീ​യ​താ​രം എം.​സു​രേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ർ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ടി.​വി.​ബാ​ല​ൻ, അ​ഷ്റ​ഫ് ഉ​പ്പ​ള, കെ.​പി.​സി.​മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ഫു​ട്ഹോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വീ​ര​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ.​എം.​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, രാ​ജ​ൻ എ​ടാ​ട്ടു​മ്മ​ൽ, സി​ദ്ദീ​ഖ് ച​ക്ക​ര, ക​ബീ​ർ ക​മ്പാ​ർ, എം.​ബാ​ല​മു​ര​ളി, ല​ത്തീ​ഫ് പെ​രി​യ, വി.​പി.​പി. ഷു​ഹൈ​ബ്, കെ.​കെ.​സൈ​നു​ദീ​ൻ, കെ.​വി. ഗോ​പാ​ല​ൻ, ടി.​വി.​ഗോ​പാ​ല കൃ​ഷ്ണ​ൻ, സി.​ഷാ​ഹു​ൽ ഹ​മീ​ദ്, എം.​ഷെ​രീ​ഫ്, സി.​വി. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു