ആ​യ​ന്നൂ​രി​ൽ പ​രി​സ്ഥി​തി പ​ക്ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, June 8, 2024 1:51 AM IST
ചി​റ്റാ​രി​ക്കാ​ൽ: ആ​യ​ന്നൂ​ർ യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ര​ണ്ടാ​ഴ്ച​ത്തെ പ​രി​സ്ഥി​തി പ​ക്ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു ടോ​മി നി​ർ​വ​ഹി​ച്ചു. എം.​പി വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​ഗോ​വി​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് സ​മി​തി ക​ൺ​വീ​ന​ർ പി.​ഡി വി​നോ​ദ്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി സി.​ടി.​പ്ര​ശാ​ന്ത്, ലൈ​ബ്രേ​റി​യ​ൻ ആ​തി​ര സ​രി​ത്ത്, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി എം.​പ്രി​യ, പ്ര​സി​ഡ​ന്‍റ് ഷീ​ബ സ​ജീ​വ​ൻ, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ റി​യ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.