കാഞ്ഞങ്ങാട്: അമ്മമാരുടെ സങ്കടങ്ങള്‍ കാണാതെ തെരുവില്‍ ഇരുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ശില്പി കാനായി കുഞ്ഞിരാമന്. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടക്കുന്ന സമരത്തിന്റെ 130- ാം ദിവസം നടന്ന സമരകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തിര തീരുമാനമെടുക്കാന്‍ തയാറാവണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് നൂതനമായ ചികിത്സ ലഭിക്കുന്നതിന് വേണ്ടി കാസര്‍ഗോഡ് എയിംസ് സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശ്നങ്ങള്‍ പരിഹരിക്കാതെ സമരം ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം ക്രൂരമാണെന്ന് എഴുത്തുകാരന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. സമരസഹായ സമിതി ചെയര്മാന് എ.ഹമീദ് ഹാജി അധ്യക്ഷതവഹിച്ചു.
മാധവന് കരിവെള്ളൂര്‍, വി.വി.കുഞ്ഞികൃഷ്ണന്, ഹക്കീം ബേക്കല്‍, സി.എച്ച്.ബാലകൃഷ്ണന്, തസ്രിയ ചെങ്കള, പ്രമീള ചന്ദ്രന്, നന്ദകുമാര്‍ നീലേശ്വരം, ഇ.തമ്പാന്, അമ്പാപ്രസാദ് കാഞ്ഞങ്ങാട്, ജെയിന് പി.വര്‍ഗീസ്, മിസ്രിയ ചെങ്കള, സൗദാബി കല്ലൂരാവി, ഹവ്വാബി പള്ളിക്കര, ബേബി അമ്പിളി, ഭവാനി ബേളൂര്‍, ബിന്ദു ആലയി, ശ്യാമള അജാനൂര്‍, പ്രസന്ന കടപ്പുറം, കുമാരന് ചെറുവത്തൂര്‍, അന്നത്ത് ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതവും പി.ഷൈനി നന്ദിയും പറഞ്ഞു.