പിലിക്കോട്: കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവത്തിന് പിലിക്കോട് തുടക്കമായി. പ്രധാന വേദിയായ കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലന്‍ എംഎൽഎ അധ്യക്ഷതവഹിച്ചു.
ഇ. ചന്ദ്രശേഖരന് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം പി.പി.ദിവ്യ, ജില്ലാ മിഷന് കോഓര്‍ഡിനേറ്റർ ടി.ടി.സുരേന്ദ്രന്, പ്രോഗ്രാം കണ്‍വീനർ ഡി.ഹരിദാസ്, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി.സുജാത, നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി.ശാന്ത, കാഞ്ഞങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, വി.പി.പി.മുസ്തഫ, എം.മാലതി, പി.ശാന്ത, ഇ.കെ.ബിന്ദു, കെ.ശ്രീജ, പി. എം.സന്ധ്യ, ആർ.രജിത, സി.റീന എന്നിവർ പ്രസംഗിച്ചു.
ചന്തേര ഗവ.സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് കലാമേളക്ക് തുടക്കമായത്.
ആദ്യദിനം കാസർഗോഡ് മുന്നിൽ
പിലിക്കോട്: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ആദ്യദിനം 49 ഇനങ്ങൾ പൂർത്തിയായപ്പോൾ ആതിഥേയരായ കാസർഗോഡ് 87 പോയിന്റ് നേടി മുന്നിലെത്തി.
കണ്ണൂർ 68 പോയിന്റുമായി രണ്ടാംസ്ഥാനത്തും പാലക്കാട് 48 പോയിന്റുമായി മൂന്നാ സ്ഥാനത്തും തുടരുന്നു.