കാസര്‍ഗോഡ്: സംസ്ഥാന ഭരണകൂടവും അതിനു നേതൃത്വം നല്കുന്ന മുഖ്യമന്ത്രിയും ചെയ്തുകൊണ്ടിരിക്കുന്ന കൊള്ളയ്ക്കും ജനദ്രോഹത്തിനുമെതിരെ കാസര്‍ഗോട്ടെ ജനതയുടെ ഒറ്റക്കെട്ടായ വിധിയെഴുത്താണ് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ തനിക്ക് കിട്ടിയ വിജയമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്.
ജവഹര്‍ ഭവനില്‍ നല്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ വര്‍ഗീയതയുടെയും അഴിമതിയുടെയും നെറികെട്ട ഭരണം നടത്തിയാല്‍ ജനങ്ങളുടെ പ്രഹരശേഷി വളരെ കടുത്തതായിരിക്കും. എന്റെ ജീവിതം തന്നെ കാസര്‍ഗോട്ടെ ജനങ്ങള്‍ക്കായി കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വീകരണ ചടങ്ങിന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷതവഹിച്ചു.
കെ.പി.കുഞ്ഞിക്കണ്ണന്, എ.ഗോവിന്ദന് നായര്‍ പെരിയ, രമേശന് കരുവാച്ചേരി, കരിമ്പില്‍ കൃഷ്ണന്, എം.സി. പ്രഭാകരന്, ശാന്തമ്മ ഫിലിപ്പ്, ബി.പി.പ്രദീപ്കുമാര്‍, കരുണ്‍ താപ്പ, എ.ഗോവിന്ദന് നായര്‍, പി.വി.സുരേഷ്, സോമശേഖര ഷേണി, വി.ആര്.വിദ്യാസാഗര്‍, സി.വി.ജയിംസ്, എം.കുഞ്ഞമ്പു നമ്പ്യാര്‍, കെ.പി.പ്രകാശന്, ടോമി പ്ലാച്ചേരി, ഹരീഷ് പി.നായര്‍, കെ.വി.സുധാകരന്, മാമുനി വിജയന്, സുന്ദര ആരിക്കാടി, ഗീത കൃഷ്ണന്, ധന്യ സുരേഷ്, സാജിദ് മവ്വല്‍, യു.എസ്.ബാലന്, ആര്.ഗംഗാധരന്, കെ.ആര്.കാര്ത്തികേയന്, മിനി ചന്ദ്രന്, ജവാദ് പുത്തൂര്‍, എ.വാസുദേവന്‍, ദിവാകരന് കരിച്ചേരി, കെ.വി.വിജയന്, മഡിയന്‍ ഉണ്ണികൃഷ്ണന്, ഉമേശന് ബേളൂര്‍, ജോയ് ജോസഫ്, കെ.വി.ഭക്തവത്സലന്, ഡി.എം.കെ.മുഹമ്മദ്, പി. കുഞ്ഞിക്കണ്ണന്, കെ.ഖാലിദ്, സി.വി.ഭാവനന്‍, കെ.കെ.ബാബു എന്നിവര്‍ സംസാരിച്ചു.