വെള്ളറട: പെരുംകടവിള പഞ്ചായത്ത് ബിഎംസിയുടെ ആഭിമുഖ്യത്തില്‍ ലോക ഭൗമ ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചയോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ്, അസിസ്റ്റന്റ് സെക്രട്ടറി ടി. റോബര്‍ട്ട് , എസ്.ആര്.പ്രമീള , വടകര വേണുഗോപാല്‍ , തുയൂര് വിക്രമന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.