ഓണാഘോഷ പരിപാടികള്‍ സമാപിച്ചു
1454414
Thursday, September 19, 2024 6:27 AM IST
നെയ്യാറ്റിന്‍കര: സുഗതസ്മൃതി തണലിടം ഓണാഘോഷങ്ങളുടെ ഭാഗമായി നെയ്യാർ സാംസ്കാരിക സമിതിയും നെയ്യാർ വരമൊഴിയും സംയുക്തമായി സംഘടിപ്പിച്ച തുമ്പപ്പുലരി - 2024 ന്റെ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കെ. ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അത്തപ്പൂക്കള മത്സരം, വടംവലി മത്സരം, സ്നേഹാദരം, സമ്മാനവിതരണം, ഗാനമേള എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടത്തി. കൃഷ്ണപുരം വാർഡ് വികസന സമിതിയും കുടുംബശ്രീ എഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം - നമ്മുടെ ഓണം നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ഗ്രാമം പ്രവീണ്‍, മഞ്ചന്തല സുരേഷ്, പി.എസ്. ലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.
നെയ്യാറ്റിൻകര താലൂക്ക് എൻ എസ്എസ് യൂണിയൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം യൂണിയൻ ചെയർമാൻ അഡ്വ. എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സിനി ആര്‍ട്ടിസ്റ്റ് മിഥുൻ മുഖ്യാതിഥിയായി. പൂക്കള മത്സരത്തിൽ കൂരോട്ടുകോണം, പുതിച്ചൽ, മേലേക്കോണം, ആറയൂർ എന്നീ കരയോഗങ്ങൾ വിജയിച്ചു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമ്മിതി കൊടങ്ങാവിള യൂണിറ്റ് ഓണാഘോഷങ്ങളുടെ ഭാഗമായി അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. സമിതി നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ഷാനവാസ് കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് കെ.എസ്. ബിജു അധ്യക്ഷനായി. ഏരിയാ പ്രസിഡന്റ് ബാലചന്ദ്രൻനായർ, ട്രഷറര്‍ മണികണ്ഠൻ, യൂണിറ്റ് രക്ഷാധികാരി കെ.എസ്. ഷിബു, ട്രഷറർ അനീഷ്, വൈസ് പ്രസിഡന്റ് ആനന്ദ്, ജോയിന്റ് സെക്രട്ടറി അശോകന്, ഏരിയാ കമ്മിറ്റി അംഗം കെ.എസ്. സജു, യൂണിറ്റ് കമ്മിറ്റി അംഗം സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.
170- ല്‍പരം പേര്‍ക്ക് കിറ്റ് വിതരണം ചെയ്തു. കമുകിൻകോട് യൂണിവേഴ്സൽ അക്കാഡമിയില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി. സുനിതാറാണി, അതിയന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.അനിത, കവി കോട്ടുകാല്‍ എം.എസ്. ജയരാജ് എന്നിവർ പങ്കെടുത്തു.