ആഭരണക്കവര്‍ച്ച; വീട്ടുജോലിക്കാരി പിടിയില്‍
1454423
Thursday, September 19, 2024 6:40 AM IST
പേരൂര്‍ക്കട: ജോലിക്കുനിന്ന വീട്ടില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ യുവതിയെ പേരൂര്‍ക്കട പോലീസ് പിടികൂടി. നെടുമങ്ങാട് പുതുകുളങ്ങര കൊങ്ങണം കല്ലൂര്ത്തല വീട്ടില്‍ എ.എസ്. അജിത (35) ആണ് പിടിയിലായത്.
കുടപ്പനക്കുന്ന് ചെട്ടിവിളാകം സമിഥി നഗര്‍ എസ്എഫ്എസ് ഫ്ളാറ്റ് നമ്പര്‍ ഒന്ന് എയില്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ സ്വദേശിനി ഷെന്‍സ സിംഗിന്റെ വീട്ടിലാണ് അജിത ജോലിക്കു നിന്നിരുന്നത്. ഈമാസം 12നും 14നും ഇടയ്ക്കായിരുന്നു ആഭരണക്കവര്‍ച്ച.
വീട്ടില്‍നിന്ന് ഏകദേശം 12 ഗ്രാം വീതം തൂക്കം വരുന്ന മൂന്നു ഡയമണ്ട് മോതിരങ്ങള്‍, 12 ഗ്രാം വീതം തൂക്കം വരുന്ന രണ്ടു സ്വര്‍ണമോതിരങ്ങള്‍, ഏകദേശം 40 ഗ്രാം തൂക്കം വരുന്ന താലിമാല എന്നിവ ഉള്‍പ്പെടെ 88 ഗ്രാം വരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. ഇവയ്ക്ക് ഏകദേശം 6,00,000 രൂപ വിലവരും.
പേരൂര്‍ക്കട സിഐ പ്രൈജു, എസ്ഐമാരായ പ്രസാദ്, എഡ്വിന്, ഡബ്ല്യൂസിപിഒ ഷഫീല, സിപിഒമാരായ ശിവരാജ്, നൗഫല്‍ എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.