വീടുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം കൃത്യമായി സംസ്കരിക്കുന്നില്ലെന്ന് പരാതി
1454694
Friday, September 20, 2024 6:53 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്ത് പ്രദേശത്തെ വര്‍ഡുകളിൽ, വീടുകളില്‍ നിന്നും ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ.
ഹരിതകര്‍മ സേന അംഗങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യമാണ് പ്രദേശവാസികള്‍ക്ക് ഇപ്പോൾ ബുദ്ധുമുട്ടുണ്ടാക്കുന്നത്. വാർഡ് അടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫിലാണ് മാലിന്യം ആദ്യം നിക്ഷേപിക്കുക.
അവിടെ നിന്നും പഞ്ചായത്ത് എംസിഎഫില്‍ എത്തിക്കുകയും ശേഷം ഹരിത കേരള മിഷന് പഞ്ചായത്തിൽ നിന്നും ഇവ ശേഘരിച്ച് സംസ്കരിക്കുകയുമാണ് പതിവ്.
എന്നാൽ ഇപ്പോൾ ഹരിതകേരള മിഷൻ മാലിന്യങ്ങൾ ശേഘരിക്കുന്നില്ലെന്നാണ് പഞ്ചായത്തിന്റെ വാദം.
നിലവിൽ കുന്നു കൂടികിടക്കുന്ന മാലിന്യങ്ങൾ അധികൃതർ ഇടപെട്ട് നീക്കെ ചെയ്തില്ലെങ്കില്‍ ശ്കതമായ സമരവൂമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.