പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ജാ​തിപ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച കേ​സ് : തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു
Saturday, September 21, 2024 6:32 AM IST
വി​തു​ര: പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി.​ജെ.​സു​രേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു. പ​ഞ്ചാ​യ​ത്തം​ഗം ബി.​ പ്ര​താ​പ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

2022 ഓ​ഗ​സ്റ്റ് അഞ്ചിനാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പാ​റ വാ​ർ​ഡി​ലെ റോ​ഡ് കോ​ൺ​ക്രീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട്ു ന​ട​ന്ന ച​ർ​ച്ച​യ്ക്കി​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വാ​ർ​ഡം​ഗ​വും ത​മ്മി​ൽ പ്ര​സി​ഡ​ന്‍റിന്‍റെ ചേം​ബ​റി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. പ്ര​താ​പ​ൻ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ചെ​ട്ടി​യാം​പാ​റ വാ​ർ​ഡി​ലെ കി​ളി​യ​ന്നൂ​ർ- മു​രി​ക്കും​മൂ​ട്- കാ​വും​മൂ​ല റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യിരുന്നു ത​ർ​ക്ക​മു​ണ്ടാ​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശീ​യ റോ​ഡ് വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷം അ​നു​വ​ദി​ച്ച 15 ല​ക്ഷം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു റോ​ഡി​ന്‍റെ ന​വീ​ക​ര​ക​ണം ന​ട​ന്ന​ത്തി​യ​ത്. പാ​ർ​ശ്വ​ഭി​ത്തി, ക​ലു​ങ്ക് നി​ർ​മാ​ണ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.


എ​ന്നാ​ൽ നി​ർ​മാ​ണ​ച്ചെ​ല​വ് കൂ​ടി​യ​തി​നാ​ൽ കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജൂ​ലൈ 20-നു ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​രാ​ക​രി​ച്ച​താ​യും ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്നും പ്ര​താ​പ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ജാ​തി​പ്പേ​രു വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച​താ​യും പ്ര​താ​പ​ന്‍റെ പ​രാ​തി​യി​ലു​ണ്ട്. എ​സ്‌​സി, എ​സ്ടി ആ​ക്ടി​ൽ കേ​സെ​ടു​ത്തെ​ങ്കി​ലും കോ​ട​തി​യി​ൽ വി.​ജെ. സു​രേ​ഷ് ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ന​യ്ക്കോ​ട് വ​ട്ട​പ്പു​ല്ലി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.