തിരുവനന്തപുരം: സാൽവേഷൻ ആർമി സഭ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയതിന്റെ 143-ാം അനുസ്മരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കവടിയാർ ഹെഡ് ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ സംസ്ഥാനാധിപൻ കേണൽ ജോണ് വില്യം പൊളിമെറ്റ്ല നിർവഹിച്ചു.
പേഴ്സണൽ സെക്രട്ടറി ലെഫ്. കേണൽ സജു ഡാനിയേൽ അധ്യക്ഷനായി. പ്രോഗ്രാം സെക്രട്ടറി ലെഫ്. കേണൽ എൻ.ഡി. ജോഷ്വാ, എഡിറ്റർ ലെഫ്. കേണൽ സാറാമ്മ ബെന്നിമോൻ, സംസ്ഥാന യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ അജേഷ് കുമാർ ജോസഫ് എന്നിവർ പ്രസംഗിച്ചു.