സംസ്കാര സാഹിതി പെരുന്പടവത്തെ ആദരിച്ചു
1454428
Thursday, September 19, 2024 6:42 AM IST
നേമം: സംസ്കാര സാഹിതിയുടെ "ഓണം അന്നും ഇന്നും' പരിപാടി തിരുവോണനാളിൽ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്റെ വസതിയിൽ നടന്നു. ചടങ്ങിൽ സംസ്കാരസാഹിതി മുൻ സംസ്ഥാന ചെയർമാനും ഡിസിസി പ്രസിഡന്റുമായ പാലോട് രവി പെരുമ്പടവത്തെ പൊന്നാടയണിയിച്ചു.
ചെമ്പഴന്തി അനിൽ, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. പ്രതാപൻ, വിചാർ വിഭാഗ് ചെയർമാൻ വിനോദ് സെൻ, ജലിൻ ജയരാജ് തുടങ്ങിനിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. സംസ്കാരസാഹിതി എല്ലാവർഷവും നടത്തിവരുന്ന ഓണക്കോടി പരിപാടി ഇത്തവണ പൂരാടം നാളിൽ സൂര്യ കൃഷ്ണമൂർത്തിയുടെ വസതിയിൽ നടത്തി.
സൂര്യ കൃഷ്ണമൂർത്തിക്കു പുരസ്കാരം നല്കിയതിലുള്ള സന്തോഷവും പെരുമ്പടവം പങ്കുവച്ചു.