ഗ്രാമീണ ഗ്രന്ഥശാലയുടെ വാർഷികവും ഓണാഘോഷവും
1454426
Thursday, September 19, 2024 6:40 AM IST
വിതുര: പുളിച്ചാമല സന്ധ്യ സ് പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെയും ഗ്രാമീണ ഗ്രന്ഥശാലയുടെയും വാർഷികവും ഓണാഘോഷവും പുളിച്ചാമല ജംഗ്ഷനിൽ നടന്നു.
സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്. ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി സുശീല,
പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ഹാഷിം, ചായം സുധാകരൻ, തച്ചൻകോട് വേണുഗോപാൽ, ബി. പ്രതാപൻ, ഗ്രന്ഥശാല സെക്രട്ടറി ആർ.കെ. രാഹുൽ, രക്ഷാധികാരികളായ എസ്. സുരേന്ദ്രൻ നായർ, ബി. പുരുഷോത്തമൻ നായർ, എസ്. മോഹനൻ നായർ, സന്ധ്യ വയോജന വേദി പ്രസിഡന്റ് പി. മോഹനൻ നായർ, സന്ധ്യ ബാലവേദി പ്രസിഡന്റ് കുമാരി, വൈഗ തുടങ്ങിയവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ ടി.വിനോദ് സ്വാഗതവും സെക്രട്ടറി വിനീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിൽ മിക വു കൈവരിച്ച കവിയും മുൻ പ്രഫസറുമായ ചായം ധർമരാജൻ, റെസ്ക്യൂഫോഴ്സ് ഉദ്യോഗസ്ഥരായ ദിനുമോൻ, സന്തോഷ് കുമാർ, പൊതുസേവകനായ രഞ്ജിത്ത് ഇസ്രായേൽ, കവയിത്രി കലാപത്മരാജ്, സന്തോഷ് കലാക്ഷേത്ര, വിനീത് കലാക്ഷേത്ര, പ്രധാനമന്ത്രിയുടെ പ്രശ്നോത്തരി വിജയിയായ മാസ്റ്റർ നിരഞ്ജൻ, വെറ്റിറിനറി സയൻസ് ബിരുദധാരിയായ ഡോ: രേവതി ചന്ദ്രൻ, എംബിഎ ബിരുദധാരിയായ എം.എസ്. അരുണിമ എന്നിവരെ അനുമോദിച്ചു.