വെള്ളറട സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
1454419
Thursday, September 19, 2024 6:40 AM IST
വെള്ളറട: വെള്ളറട സിഎച്ച്സിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പെരുങ്കടവിള ബ്ലോക്ക് ഭരണസമിതി നീതി പാലിക്കുക, പാലയ്ക്കല്‍ ഫിനാന്‍സ് ഉടമ സനല്‍ കുടപ്പനമൂട് ആശുപത്രിക്കു വാങ്ങിനല്‍കിയ ടോക്കണ്‍ മെഷീന് പ്രവര്‍ത്തിപ്പിക്കുക, ബ്ലോക്ക് പ്രസിഡന്റിന്റെ ദാർഷ്ട്യം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെള്ളട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ഡോ ആര്. വത്സലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണലി സ്റ്റാലി അധ്യക്ഷത വഹിച്ചു.
അഡ്വ. ഗിരീഷ് കുമാര്‍, എം. രാജ്മോഹന്‍, കെ.ജി. മംഗള്ദാസ,് സാബു പണിക്കര്‍, അഡ്വ. ഷെരീഫ്, ഒറ്റശേഖരമംഗലം ഷിജു, ചെമ്പൂര് സാം, മലയില്‍ രാധാകൃഷ്ണന്, ആനി പ്രസാദ,് കാനക്കോട് അജയന്, മുട്ടച്ചല്‍ സിവിന്, ഫിലോമിന, വിജി, ലീല, പ്ലാന്‍ കാല ജോണ്സണ്, മണ്ണാത്തിപ്പാറ ജോണ്സണ്, വട്ടപ്പറമ്പില്‍ സുരേഷ,് സജിത ജോണ്‍, പനയാട് സുനില്‍, ശേഖരദാസ്, സതീഷ്, റെജി, ഗിരി സുധന്, ബാലരാജ്, ജസ്റ്റിന്, മനോജ് എന്നിവര്‍ സംസാരിച്ചു.