വനിതകൾക്ക് സൗജന്യ തൊഴിൽ പരീശിലനം 25 മുതൽ
1454692
Friday, September 20, 2024 6:37 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന നൈപുണ്യ വികസന മിഷന്റെ മേൽനോട്ടത്തിൽ, ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളജിൽ വനിതകൾക്കായി നടപ്പിലാക്കുന്ന മൂന്നു മാസത്തെ സൗജന്യ "ഓട്ടോമോട്ടീവ് സെയിൽസ് അസിസ്റ്റന്റ് സ്കിൽ ട്രെയിനിംഗ് 25നു തുടങ്ങും.
വാഹന വിപണനം, ഫ്രണ്ട് ഓഫീസ് തുടങ്ങിയ തൊഴിൽ മേഖലകളിൽ ജോലി നിർവഹിക്കുന്നതിനുള്ള നൈപുണ്യം നൽകുന്നതിലൂടെ വനിതകൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്ന ജോലി ലഭ്യമാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.
പ്രായ പരിധി 45 വയസ്. വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ്. സൗജന്യ പരിശീലനം, ഗവ. അംഗീകൃത സർട്ടിഫിക്കറ്റ്, പ്ലേസ്മെന്റ് എന്നിവയാണ് പ്രത്യേകതകൾ. വ്യക്തിത്വ വികസനം, കമ്പ്യൂട്ടർ പരിശീലനം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസുകൾ എന്നിവ പരിശീലനത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി (നാഷണൽ സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ) നൽകുന്ന എൻഎസ്ഒഎഫ് ലെവൽ - ത്രീ സർട്ടിഫിക്കറ്റ് നൽകും. താല്പര്യമുള്ള ഉദ്യോഗാർഥികൾ ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9567271987.