മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു
1454702
Friday, September 20, 2024 6:53 AM IST
നേമം : ഗാന്ധി ദർശൻ സമിതി സംസ്ഥാന തല മെമ്പർഷിപ്പ് വിതരണം കെപിസി സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മൂല്യവത്തായ ഗാന്ധിയൻ ആശയങ്ങൾ രാഷ്ട്രപിതാവിന്റെ മതനിരപേക്ഷതയുടെയും സമഭാവനയുടെയും സന്ദേശമാണ് പകർന്നു നൽകുന്നതെന്നും ഗാന്ധിയൻ ആശയങ്ങളും മൂല്യങ്ങളും പകർന്നു നൽകി ഗാന്ധിയൻ ചിന്താധാരയോട് താല്പര്യമുള്ള തലമുറ സൃഷ്ടിക്കുവാൻ കെപിസിസി ഗാന്ധി ദർശൻ സമിതിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി ദർശൻ സമിതി പ്രസിഡന്റ് മുൻ മന്ത്രി വി.സി കബീർ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, കമ്പറ നാരായണൻ, കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, വഞ്ചിയൂർ രാധാകൃഷ്ണൻ, പി.സലാഹുദ്ദീൻ, നദീറ സുരേഷ് എന്നിവർ പ്രസംഗിച്ചു.