കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1454417
Thursday, September 19, 2024 6:27 AM IST
വിഴിഞ്ഞം: വയനാട് ദുരിതാശ്വാസ ഫണ്ട് കള്ളക്കണക്കിലൂടെ ദുരുപയോഗവും നടത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുംകുളം, പുല്ലുവിള മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പുതിയതുറയിൽ നിന്നും കൊച്ചുപ്പള്ളി വരെ നടന്ന പ്രതിഷേധ പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. അഡോൾഫ് ജി. മൊറായിസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റുമാരായ പരണിയം ഫ്രാൻസിസ്, പുഷ്പം വിൻസന്റ്, ബ്ലോക്ക് നേതാക്കളായ കരുംകുളം ക്ലീറ്റസ്, പാമ്പുകാല ജോസ്, അനിൽ വി. സലാം, കൊപ്പുതുറ ബിജു, ടാൾബർട്ട്, മണ്ഡലം നേതാക്കളായ ശശിധരൻ, വിൽസൻ, അനിൽ, ജോസ്, റോബിൻസൻ, പ്രശാന്ത്, സൈമൻ, തുടങ്ങിയവർ നേതൃത്വം നൽകി.