നിക്ഷേപകർക്കു പണം തിരികെ നൽകുന്നില്ലെന്ന് ആരോപണം; നേമം സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകർ പ്രതിഷേധിച്ചു
1454698
Friday, September 20, 2024 6:53 AM IST
നേമം: സിപിഎം നിയന്ത്രണത്തിലുള്ള നേമം സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപ തുകകള്‍ തിരിച്ചുകിട്ടാത്തവരും ചിട്ടി പിടിച്ച് നിക്ഷേപിച്ചവര്‍ ഉള്‍പ്പടെ നിരവധി സഹകാരികളാണ് ഇന്നലെ ബാങ്കിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
പ്രതിഷേധ സമരത്തിന് ശാന്തിവിള സുബൈര്‍, വേണുഗോപാല്‍, കൈമനം സുരേഷ്, എസ്. മുജീബ് റഹ്മാന്, താഹ, അഖില തുടങ്ങിയവര്‍ നേതൃത്വം നല്കി.
നിക്ഷേപകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച കൈമനത്ത് നടത്തിയ യോഗത്തിൽ ബാങ്ക് അധികാരികള്‍ നിക്ഷേപർക്ക് അവരുടെ തുകയുടെ പത്ത് ശതമാനംവച്ച് ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാൽ എന്നാല്‍ രാവിലെ ബാങ്കിലെത്തിയവര്‍ക്ക് പണം കിട്ടിയില്ല.
ആശുപത്രി ചെലവിനും വിവാഹ ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമാണ് കൂടുതല്‍ പേരും പണം ചോദിച്ചെത്തിയത്. വിവാഹ ആവശ്യങ്ങള്‍ക്കായി ചിട്ടിപിടിച്ച് നിക്ഷേപിച്ചവരും വെട്ടിലായിതായി പ്രതിഷേധക്കാർ പറയുന്നു. പണം നിക്ഷേപിച്ചവര്‍ക്ക് പലിശ പോലും കിട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
ഭരണസമിതിയുടെ കെടും കാര്യസ്ഥതയും, ലോണും ചിട്ടി തുകകളും നല്‍കിയതിലെ പാളിച്ചകളുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം.
നിക്ഷേപകര്‍ വലിയ തുകകള്‍ പിന്‍വലിച്ചതും വായ്പകള്‍ എടുത്തവര്‍ അടയ്ക്കാതെ വരികയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ബാങ്ക് ഭരണസമിതി പറയുന്നു.