അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ്: കേരള പുരുഷ വനിതാ ടീമുകള്‍ക്ക് ജയം
1454690
Friday, September 20, 2024 6:37 AM IST
തിരുവനന്തപുരം: ദേശീയ അക്വാട്ടിക് ഡൈവിംഗ് വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വാട്ടര്‍പോളോയില്‍ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്‍ക്ക് ജയം. ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയ പുരുഷ ടീം മണിപൂരിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത 24 ഗോളുകള്‍ക്കായിരുന്നു ജയം. കേരളത്തിന്റെ വി.എസ്. ആദര്‍ഷ് മത്സരത്തിലെ താരമായി.
ഇന്ന് കേരള പുരുഷ ടീം മഹാരാഷ്ട്രയെ നേരിടും. ഇരുടീമുകള്‍ക്കും രണ്ടു ജയം വീതമുണ്ട്. മത്സരത്തിലെ വിജയികള്‍ സെമി ഫൈനലില്‍ പ്രവേശിക്കും. വൈകുന്നേരം 5.45 നാണ് മത്സരം. ചാമ്പ്യഷിപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ കേരള വനിതാ ടീം ഒഡീഷയെ പരാജയപ്പെടുത്തി.
എതിരില്ലാത്ത 24 ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ഇന്നു നടക്കുന്ന മത്സരത്തില്‍ കേരള വനിതകള്‍ തമിഴ്നാടിനെ നേരിടും. വിജയികള്‍ സെമി ഫൈനലിന് യോഗ്യത നേടും. വൈകുന്നേരം 6.30 ന് ആണ് മത്സരം.